✒️ ജോവാൻ മധുമല
പാമ്പാടി : പാമ്പാടി ടൗണിലെ സീബ്രാലൈൻ മാഞ്ഞ് പോയിട്ട് കാലങ്ങളായി ഇപ്പോൾ റോഡിന് നടുവിലായി രണ്ട് വരകൾ മാത്രമാണ് ഉള്ളത് ഇവിടെ മുഴുവൻ സമയവും പോലീസ് ഹോം ഗാർഡുകളുടെ സേവനം ഉണ്ടെങ്കിലും അപകട സാധ്യത ഏറെയാണ് രാവിലെയും വൈകിട്ടും നല്ല തിരക്കാണ് പാമ്പാടി ടൗണിൽ എം ജി എം ജഗ്ഷനിലും ഇതു തന്നെയാണ് അവസ്ഥ മുമ്പ് ഉണ്ടായിരുന്ന സീബ്രാലൈൻ പൂർണ്ണമായും മാഞ്ഞ് പോയി നിരവധി വിദ്യാർത്ഥികൾ ഇവിടെ റോഡ് കുറുകെ കടക്കുന്ന സ്ഥലമാണ് അപകട സാധ്യത കൂടുതൽ ഉള്ള സ്ഥലവും
കാളച്ചന്തയിലും , പഞ്ചായത്ത് ജംഗ്ഷനിലും ഉണ്ടായിരുന്ന സീബ്രാലൈനുകൾ ഉടൻ വരച്ച് കാൽനടക്കാരുടെ ജീവന് സുരക്ഷിതത്വം ഉണ്ടാക്കേണ്ട സമയം അതിക്രമിച്ചു