അടിമാലിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവ് മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍





ഡെനീഷ്‌
 

അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വൈദ്യുത വകുപ്പില്‍ താല്കാലിക ജീവനക്കാരനായ മാമലക്കണ്ടം വട്ടക്കുഴിയില്‍ ഡെനീഷ് (24 ) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഡെനിഷിന്റെ അമ്മയുടെ സഹോദരിയുടെ മകന്‍ രാജീവിന് (26) ഗുരുതര പരിക്കേറ്റു. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു.

വാളറ കുളമാകുഴി സ്വദേശിയാണ് രാജീവ്. തിങ്കളാഴ്ച രാവിലെ 8.30 ന് നേര്യമംഗലം മൂന്നാം മൈലിലാണ് അപകടം. ബൈക്കില്‍ കോതമംഗലത്തേക്ക് പോകവെ അടിമാലിയിലേക്ക് വന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഡെനീഷ് തല്‍ക്ഷണം മരണമടഞ്ഞു.

ബെന്നി, ഓമന ദമ്പതികളുടെ മകനാണ്. ഡെനീഷിന്റെ മൃതദേഹം കോതമംഗലം താലുക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി.
Previous Post Next Post