തിരുവനന്തപുരം: എസ്എസ്എൽഎസി പരീക്ഷാ ഫലം ബുധനാഴ്ച (15-06-2022) പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ് സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സെെറ്റുകളിലും ഫലം ലഭ്യമാകും.
എസ്എസ്എൽഎസി ഫലം ജൂൺ പതിനഞ്ചിനും പ്ലസ് ടു ഫലം ഇരുപതിനും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻ കുട്ടി നേരത്തെ അറിയിച്ചിരുന്നു. ജൂൺ പത്തിന് എസ്എസ്എൽഎസി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന വാർത്തകൾ മുൻപ് പുറത്തുവന്നിരുന്നു. ജൂൺ 20ന് ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിക്കും.
റോൾ നമ്പരും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽഎസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം. വെബ്സൈറ്റിൽ നിന്നും മാർക് ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. ഈ വർഷം 2022 മാർച്ച് 31നും ഏപ്രിൽ 29നും ഇടയിൽ നടത്തിയ എസ്എസ്എൽഎസി പരീക്ഷയിൽ 4.26 ലക്ഷം വിദ്യാർഥികളാണ് ഹാജരായത്. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടന്ന പ്ലസ് ടു പരീക്ഷയിൽ നാല് ലക്ഷം വിദ്യാർത്ഥികളും പരീക്ഷയെഴുതി.
എസ്എസ്എൽസി പരീക്ഷാഫലം എങ്ങനെ പരിശോധിക്കാം?
1. വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ kerala.gov.in. , kerala.gov.in. (മുകളിൽ തന്ന സൈറ്റുകളിലും ലഭ്യമാണ്) ഇവയിൽ ഏതെങ്കിലും ഒന്നിൽ ക്ലിക്ക് ചെയ്യുക.
2. എസ്എസ്എൽഎസി ഫലം പരിശോധിക്കാൻ "കേരള SSLC ഫലം 2022" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. റോൾ നമ്പരും മറ്റ് വിവരങ്ങളും നൽകുക.
4 "Submit" ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് എസ്എസ്എൽസി ഫലം കാണാൻ കഴിയും. പരീക്ഷ ഫലം ഡൗൺലോഡ് ചെയ്തോ, പ്രിൻ്റ് ഔട്ട് എടുത്തോ സൂക്ഷിക്കാവുന്നതാണ്.