പക്ഷി ഇടിച്ചു; യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി ഇറക്കി



 
ലക്‌നൗ: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. വാരണാസിയിലെ റിസര്‍വ് പോലീസ് ലൈന്‍ ഗ്രൗണ്ടില്‍ നിന്ന് ലക്‌നൗവിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെടുന്നതിനിടെയാണ് സംഭവം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് മുഖ്യമന്ത്രി വാരണാസിയില്‍ എത്തിയത്.

മുഖ്യമന്ത്രി സുരക്ഷിതനാണെന്നും മറ്റ് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് പ്രാഥമിക വിവരം. 
വാരാണസിയില്‍ നിന്ന് ലക്്നൗവിലേക്ക് പറന്നുയര്‍ന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ഒരു പക്ഷി ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.
Previous Post Next Post