പ്രവാചക നിന്ദ വിവാദം; ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

 


ന്യൂഡല്‍ഹി: ബിജെപി നേതാവ് നൂപുര്‍ ശര്‍മ പ്രവാചകനെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്നു കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണെന്നും പ്രധാനമന്ത്രിയും ആര്‍എസ്എസ്  തലവനും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗോള തലത്തിലുള്ള മുസ്ലിം സമൂഹത്തെ വേദനിപ്പിക്കുന്നതാണു പരമാര്‍ശമെന്നും വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഖത്തര്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കേരള ഗവര്‍ണര്‍ വിഷയത്തില്‍ പ്രതികരിച്ചത്. കശ്മീര്‍ വിഷയത്തിലടക്കം പല രാജ്യങ്ങളും പലതും പറയുന്നു ഇതൊന്നും ഇന്ത്യയെ ബാധിക്കാറില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്നും അത് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ പ്രസ്താവനയിറക്കിയിരുന്നു.

Previous Post Next Post