കോട്ടയത്ത് ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു







കോട്ടയം : ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. കോട്ടയം ടൗണിൽ വച്ച് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയം കെഎസ്ആർടിസി ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ വേളൂർ കിഴക്കേമങ്ങാട്ട് രാജീവ് എം.എ (49)ആണ് മരിച്ചത്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രിയിൽ.
സംസ്കാരം നാളെ വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ
ഭാര്യ സന്ധ്യാ രാജീവ് (കുമളി ) മക്കൾ രാജലക്ഷ്മി അമ്മാൾ, ആദിത്യൻ, ആര്യൻ
സേവാഭാരതി ജില്ലാ ട്രഷറർ റെജി അമ്പലക്കടവ് സഹോദരനാണ് ..
أحدث أقدم