കോഴിക്കോട്: കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേര്‍ക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വിപി നസീറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം.
ബോംബേറിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.