കോട്ടയത്തുനിന്ന് കാണാതായ രണ്ട് വിദ്യാർത്ഥിനികളെയും കണ്ടെത്തി; മേലുകാവിൽ നിന്നുമാണ് കോട്ടയം വെസ്റ്റ് പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്


കോട്ടയം: കോട്ടയത്തുനിന്ന് കാണാതായ രണ്ട് വിദ്യാർത്ഥിനികളെയും മോലുകാവിലുള്ള ഹോസ്റ്റലിൽ നിന്ന് കണ്ടെത്തി. കോട്ടയം ബേക്കർ സ്കൂളിലെ വിദ്യാർത്ഥിനികളും അസം സ്വദേശികളുമായ പെൺകുട്ടികളെയാണ് മേലുകാവിലുള്ള ഹോസ്റ്റലിൽ നിന്ന് വെസ്റ്റ് പൊലീസ് കണ്ടെത്തിയത്.

രാവിലെയാണ് സ്കൂളിലേയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ മൂന്നു പെൺകുട്ടികളെ കാണാതായത്. കോട്ടയം ബേക്കർ സ്കൂളിലെ വിദ്യാർത്ഥിനികളായ രണ്ട് അസം സ്വദേശികളെയും ഒരു മലയാളി വിദ്യാർത്ഥിനിയേയുമാണ് കാണാതായത്.

സ്‌കൂളിൽ എത്താത്തതിനെത്തുടർന്ന് സ്കൂൾഅധികൃതർ മാതാപിതാക്കളെ ബന്ധപ്പെട്ടു. തുടർന്നു, മാതാപിതാക്കൾ വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടികളിൽ ഒരാളെ തീയറ്ററിൽ നിന്നു കണ്ടെത്തി.

മറ്റു രണ്ടു കുട്ടികളെയാണ് ഉച്ചയോടെ ഹോസ്റ്റലിൽ നിന്ന് കണ്ടെത്തിയത്. ഇവർ സിസ്റ്ററെ കാണാനായി ഹോസ്റ്റലിൽ പോയതാണെന്ന് മൊഴി നല്കി. തുടർന്ന് ഇവരെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
Previous Post Next Post