കൊല്ലം : ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടു പോകാന്‍ തുടങ്ങിയ ആളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
വളര്‍ത്തു മൃഗങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീടിനുള്ളിലേക്ക് കയറിയ ആളാണ് പുറത്ത് പൊലീസ് കാത്തുനില്‍ക്കവെ ആത്മഹത്യ ചെയ്തത്. പനവേലി മടത്തിയറ ആദിത്യയില്‍ ശ്രീഹരി(45) ആണു മരിച്ചത്. ഏറെ നേരമായിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ പൊലീസ് നടത്തിയ തിരച്ചിലിലാണ് ശ്രീഹരിയെ മുറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് സംഭവം. പൊലീസ് പീഡനം ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ പൊലീസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു
പ്രവാസിയായിരുന്ന ശ്രീഹരി പനവേലി ജംക്ഷനു സമീപം സ്റ്റേഷനറിക്കട നടത്തിവരികയായിരുന്നു. ക്രൂരമായി മര്‍ദിച്ചെന്ന ഭാര്യ അസാലയുടെ പരാതിയില്‍ പൊലീസ് ശ്രീഹരിക്ക് എതിരെ കഴിഞ്ഞ ദിവസം കേസെടുത്തു. 2 ദിവസമായി ശ്രീഹരിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്.