ലോക്ക് ഡൗണ്‍ കാലത്ത് തട്ടിക്കൊണ്ടുപോയത് 250 കുട്ടികളെ; കൂടുതല്‍ യുപിയില്‍




പ്രതീകാത്മക ചിത്രം
 

ന്യൂഡല്‍ഹി: കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ രാജ്യത്ത് നിന്ന് 250 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 190 കുട്ടികളും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു.

2022 ജൂണ്‍ അവസാനം വരെ 78 കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. അതില്‍ 64 പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്. അതേസമയം ലോക്ക്ഡൗണ്‍ കാലയളവില്‍ ബാലവേല, ശൈശവ വിവാഹം എന്നിവയൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

ബീഹാറില്‍ 13 കുട്ടികളെയും ഹരിയാനയില്‍ 16 കുട്ടികളെയും തട്ടിക്കൊണ്ടുപോയി. രാജസ്ഥാന്‍ (7), ഡല്‍ഹി, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അഞ്ച് കേസുകളും മഹാരാഷ്ട്രയിലും പശ്ചിമബംഗാളുലും മൂന്നുവീതം പേരെയും തമിഴ്‌നാട്ടില്‍ രണ്ടുപേരെയും ആന്ധ്രാപ്രദേശ്, ഒറീസസ ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരെയും വീതം തട്ടിക്കൊണ്ടുപോയതായാണ് കണക്കുകള്‍.

നിലവില്‍ രാജ്യത്ത് 603 ജില്ലകളിലും 138 റെയില്‍വേ സ്‌റ്റേഷനുകളിലും ചൈല്‍ഡ് ലൈ്ന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നിരവധി പദ്ധതികള്‍ നടത്തുന്നതായും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.


Previous Post Next Post