ന്യൂയോർക്ക്: അടുത്തിടെ വിവാദങ്ങളിലൂടെ മാത്രം വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് വേൾഡ് റെസ്‌ലിങ് എന്‍റര്‍ടയിന്‍മെന്‍റ് (World Wrestling Entertainment - WWE) മുൻ സിഇഒ വിന്‍സ് മക്മഹൻ. തനിക്കെതിരായ ലൈംഗിക ആരോപണങ്ങൾ പിൻവലിക്കാൻ റെസലിങ് ഒഫീഷ്യൽസിന് മക്മഹൻ മൂന്ന് മില്യൺ ഡോളർ നൽകിയെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ കമ്പനി അന്വേഷണം പ്രഖ്യാപിച്ചതും സിഇഒ സ്ഥാനത്ത് നിന്ന് അദ്ദേഹം മാറിയതും ചർച്ചയായുവുകയും ചെയ്തു.
എന്നാൽ ഒരു സ്ത്രീ മാത്രമല്ല, നാല് പേരാണ് വിൻസിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ ആരോപണം പിൻവലിക്കാൻ 12 മില്യൺ ഡോളർ രൂപ (95 കോടിയിലധികം) അദ്ദേഹം നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
ഡബ്ല്യുഡബ്ല്യുഇ ജീവനക്കാരിയായ ഒരു സ്ത്രീയാണ് വിൻസിനെ ആരോപണം ഉന്നയിച്ച മറ്റൊരാൾ. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിൻസ് നിർബന്ധിച്ചെന്നാണ് ഇവരുടെ ആരോപണം. ഒരു മില്യൺ ഡോളർ നൽകിയാണ് ഇവരുടെ പരാതി പുറത്ത് വിടാതിരിക്കാൻ അദ്ദേഹം കരാറുണ്ടാക്കിയത്.
മറ്റൊരു ജീവനക്കാരിയുടെ ആരോപണം മൂടിവെക്കാനും ഇദ്ദേഹം ഒരു മില്യൺ ഡോളർ നൽകിയിരുന്നു. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചുകൊണ്ട് മുൻ സിഇഒ അശ്ലീല ചിത്രങ്ങൾ അയച്ചിരുന്നെന്ന് ഈ ജീവനക്കാരി ആരോപിക്കുന്നുണ്ട്. നഗ്ന വീഡിയോകൾ ചിത്രീകരിച്ചു. ഷൂട്ടിങ് ഇടവേളകളില്‍ മുറിയിലേക്ക് കൊണ്ടുപോയി ഓറല്‍ സെക്‌സ് ചെയ്യിച്ചു തുടങ്ങിയ ആരോപണങ്ങളും ഇവർ വിൻസ് മക്ഹാനെതിരെ ഉന്നയിച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരായ കമ്പനിയുടെ അന്വേഷണത്തിൽ പൂർണ്ണ സഹകരണം വിൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്.