അനധികൃത പണമിടപാട്:സി എസ് ഐ സഭയുടെ ആസ്ഥാനങ്ങളിൽ റെയ്ഡ്


തിരുവനന്തപുരം പാളയം എല്‍ എം എസ് ആസ്ഥാനം, കഴക്കൂട്ടത്തെ ഗാന്ധിപുരം, കളയിക്കാവിളക്ക് സമീപമുള്ള ചെറിയവിള എന്നിവിടങ്ങളിലാണ് ഇ ഡിയുടെ റെയ്ഡ് നടക്കുന്നത്.
നേരത്തെ സി എസ് ഐ സഭയുടെ പല ഇടപാടുകളും അഴിമതി ആരോപണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വഴിവെച്ചിരുന്നു. സഭയുടെ കീഴിലുള്ള കാരകോണം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട തലവരി വിവാദവും വലിയ വാര്‍ത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ട്.
കള്ളപ്പണം വെളുപ്പിക്കലിന് നേരത്തെ ഇ ഡി കേസെടുത്തിരുന്നു. ബിഷപ്പ് ധര്‍മരാജ് റസാല്‍ അടക്കം മൂന്ന് പേര്‍ക്ക് എതിരെയാണ് അന്വേഷണം.
Previous Post Next Post