ആംസ്റ്റർഡാം: വർക്ക് ഫ്രം ഹോം 'നിയമപരമായ അവകാശം' ആക്കി മാറ്റാനുള്ള നെതർലൻഡ് സർക്കാരിൻ്റെ നീക്കം അവസാനഘട്ടത്തിൽ. ഇതുസംബന്ധിച്ച നിയമഭേദഗതി ഡച്ച് പാർലമെൻ്റിൻ്റെ അധോസഭ പാസാക്കി. സെനറ്റിൻ്റെ അംഗീകാരം കൂടി ലഭിച്ചാൽ വർക്ക് ഫ്രം ഹോം നിയമപരമായ അവകാശമായി തീരുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നിയമം പാസാകുന്നതോടെ വർക്ക് ഫ്രം ഹോം 'നിയമപരമായ അവകാശം' ആയി സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി നെതർലൻഡ് മാറും. തൊഴിൽ സമയത്തിലടക്കം കാലാനുസൃതമായ മാറ്റം വരുത്താൻ കഴിയുന്ന 2015ലെ ഫ്ലെക്സിബിൾ വർക്കിങ് ആക്ട് ഭേദഗതി വരുത്തിയാണ് വർക്ക് ഫ്രം ഹോം നിയമപരമായ അവകാശമാക്കി മാറ്റാൻ സർക്കാർ നീക്കം നടത്തുന്നത്.
തൊഴിലുടമകൾ അനുവദിക്കുന്നിടത്തോളം കാലം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമാകും ഇതോടെ ലഭ്യമാകുക. വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന ആവശ്യം തള്ളാൻ തൊഴിലുടമയ്ക്ക് നിലവിലെ ചട്ടപ്രകാരം സാധിക്കും. എന്നാൽ, പുതിയ നിയമം പ്രാബല്യത്തിൽ എത്തുന്നതോടെ ആവശ്യം തള്ളാനുണ്ടായ കാരണവും സാഹചര്യവും തൊഴിലുടമ വിശദീകരിക്കണം എന്നതാണ് പ്രത്യേകത. ജീവനക്കാർ നൽകുന്ന വർക്ക് ഫ്രം ഹോം അപേക്ഷ തള്ളുന്നതിനൊപ്പം വ്യക്തമായ വിശദീകരണമാണ് തൊഴിലുടമ നൽകേണ്ടത്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും നടപ്പിലാക്കുന്നതിലും മുൻ പന്തിയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് നെതർലൻഡ്. കാര്യക്ഷമത വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ജീവനക്കാർ ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്താൽ മതിയെന്ന് കഴിഞ്ഞ മാസം അധികൃതർ നിർദേശം നൽകിയിരുന്നു. എന്നാൽ, ഈ തീരുമാനത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തുവന്നു. നാല് ദിവസം ജോലി ചെയ്താൽ മതിയെന്ന ഉത്തരവിനൊപ്പം തൊഴിൽ ചെയ്യാത്ത ദിവസങ്ങളിലെ ശമ്പളം പിടിക്കുമെന്ന സർക്കാർ നിർദേശമാണ് എതിർപ്പിന് കാരണമായത്.
കൊവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ വർക്ക് ഫ്രം ഹോം സംവിധാനം വിവിധ കമ്പനികൾ അവസാനിപ്പിക്കുമ്പോഴാണ് വർക്ക് ഫ്രം ഹോം 'നിയമപരമായ അവകാശം' ആക്കി മാറ്റാൻ നെതർലൻഡ് നീക്കം നടത്തുന്നത്. ജീവനക്കാർ ഓഫീസിലേക്ക് മടങ്ങിയെത്തണമെന്നും അല്ലാത്തപക്ഷം ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ടെസ്‌ല സിഇഒയുമായ എലോൺ മസ്‌ക് തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നു. അന്ത്യശാസനം ഉണ്ടായതോടെ ജീവനക്കാർ ക