പാമ്പാടി :പാമ്പാടി ആർ ഐ ടി എൻജിനീയറിങ് കോളേജിലെ എംടെക് വിദ്യാർത്ഥി കൊല്ലം പോരുവഴി പുത്തൻപുരയിൽ ആർ ഓമനക്കുട്ടൻ (56 )ആണ് മരിച്ചത്.
റോബോട്ടിക് ആൻഡ് എ ഐ വിദ്യാർത്ഥിയായിരുന്ന ഓമനക്കുട്ടൻ ലാബിൽ വച്ച് ദേഹാസ്വാസ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11മണിയോട് കൂടിയായിരുന്നു സംഭവം മൃതദേഹം കോട്ടയം ജില്ലാ ആശുപത്രി മോർച്ചറിയിൽ.സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം കൊല്ലത്തെ വീട്ടുവളപ്പിൽ നടക്കും.