മലയാളി കുടുംബം മാപ്പ് നൽകി; സൗദിയിൽ വധശിക്ഷയിൽ നിന്ന് യുവാവിന് മോചനം


സൗദി: ചെറിയ ഒരു വാക്ക് തർക്കത്തിന്റെ പേരിൽ ആണ് സ്വന്തം സുഹൃത്തിനെ സക്കീർ എന്ന യുവാവിന് കൊല്ലേണ്ടി വന്നത്. അപ്രതീക്ഷിത വാക്കുതർക്കത്തെത്തുടർന്നായിരുന്നു സംഭവം നടന്നത്. ഒമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം ആണ് സക്കീറിന് ഇപ്പോൾ മോചനം ലഭിച്ചത്. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയുടേയും സൗദിയിലെ സാമൂഹികപ്രവർത്തകരുടേയും ഇടപെടലുമാണ് കൊല്ലം സക്കീർ ഹുസൈന് (32) മോചനം ലഭിക്കാൻ കാരണം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ ദയ കാരണം ആണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ച് വന്നത്. ഇന്നലെ ദമ്മാമിൽനിന്ന് ശ്രീലങ്കൻ എയർലൈൻസിൽ സക്കീർ നാട്ടിലെത്തി. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

2009 ഒരു ഓണത്തിന്റെ അന്നാണ് സംഭവം നടക്കുന്നത്. ദമ്മാമിലെ മലയാളി സമൂഹത്തെ തന്നെ നടുക്കിയ ഒരു സംഭവം ആയിരുന്നു ഇത്. ഒരു ലാൻട്രിയിലെ ജീനക്കാരായിരുന്നു കൊല്ലം സ്വദേശി സക്കീർ ഹുസെെനും, കോട്ടയം സ്വദേശി കോട്ടമുറിക്കൽ ചാലയിൽ വീട്ടിൽ തോമസ് മാത്യൂ (27) കൂട്ടുക്കാർ എല്ലാവരും ചേർന്ന് സദ്യയുണ്ടാക്കി കഴിച്ച് ഇരിക്കുമ്പോൾ ആണ് ഇവർ തമ്മിൽ സംസാരം ഉണ്ടായത്. ഇവരുടെ തർക്കങ്ങൾക്കെടുവിൽ സക്കീർ തോമസ് മാത്യുവിനെ അടുക്കളിയിൽ നിന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നു. തോമസ് അപ്പോൾ തന്നെ മരിച്ചു.

സംഭവത്തിന് ശേഷം സക്കീറിനെ പോലീസ് അറസ്റ്റ് ചെയ്തു. വിചാരണ കോടതിൽ എത്തിച്ചു. വിചാരണക്കോടതി എട്ടു വർഷത്തെ തടവാണ് ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞ ശേഷം തലവെട്ടാനുമാണ് വിധി വന്നത്. കേസ് നടക്കുമ്പോൾ സക്കീർ ഹുസൈന് 23 വയസായിരുന്നു പ്രായം. വൃദ്ധരായ മാതാപിതാക്കളെ സഹായിക്കാൻ വേണ്ടിയാണ് സക്കീർ സൗദിയിൽ എത്തിയത്. സക്കീറിന്റെ അയൽവാസി വിഷയം പ്രവാസി സമ്മാൻ ജേതാവ് കൂടിയായ സൗദിയിലെ സാമൂഹികപ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തി. പിന്നീട് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തുടങ്ങി

ഉമ്മൻചാണ്ടി മാത്യുവിന്റെ വീടുമായി ബന്ധപ്പെട്ട് വിഷയം അറിയിച്ചു. പിന്നീട് കുടുംബം മാപ്പ് ലഭ്യമാക്കുകയായിരുന്നു. ഇതോടൊപ്പം കുടുംബം ഈ വിഷയത്തിൽ ഇടപെടാൻ ശിഹാബ് കൊട്ടുകാടിന് അനുപതി പത്രം നൽകി. 2020ൽ തന്നെ കുടുംബം നൽകിയ മാപ്പുസാക്ഷ്യം സൗദി കോടതിയിൽ ഹാജറാക്കിയിരുന്നു. അങ്ങനെ വധശിക്ഷ ഒഴിവാക്കി. തടവുശിക്ഷ പൂർത്തിയാക്കി നാട് വിട്ടുപോകാൻ അനുമതി നൽകി.

പിന്നീട് തടവു ശിക്ഷ പൂർത്തിയാക്കി നാടുവിട്ട് പോകാൻ ധാരണയായി. പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനാൽ ഇന്ത്യൻ എംബസ്സി ഔട്ട് പാസ് നൽകിയിരുന്നു. ഒരുപാട് പേരുടെ കാരുണ്യത്തിന്റെ ഫലമായാണ് ഇദ്ദേഹം നാട്ടിലെത്തിയത്.

Previous Post Next Post