രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഫ്രാൻസിസ് മാർപാപ്പ

റോം : രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഫ്രാൻസിസ് മാർപാപ്പ തള്ളിക്കളഞ്ഞു. ഈ മാസാവസാനം കാനഡ സന്ദർശനത്തിനുശേഷം യുക്രെയ്നും റഷ്യയും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നതായും മാർപാപ്പ റോയിട്ടേഴ്സിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാജിക്കാര്യം ഇതുവരെ മനസ്സിൽ വന്നിട്ടില്ല. എന്നാൽ, ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ൽ രാജിവച്ചതുപോലെ ഒരു ദിവസം താനും സ്ഥാനമൊഴിയുമെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. കഠിനമായ കാൽമുട്ടു വേദന മൂലം ചികിത്സയിൽ കഴിയുന്ന മാർപാപ്പ ഈയാഴ്ചത്തെ കോംഗോ, ദക്ഷിണ സുഡാൻ സന്ദർശനം റദ്ദാക്കിയിരുന്നു. ചികിത്സ ഫലപ്രദമാണെന്നും വൈകാതെ സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാർപാപ്പ പറഞ്ഞു.
Previous Post Next Post