സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റിൽ

 
   




വയനാട് : മേപ്പാടിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കൊല്ലം സ്വദേശി ജെനിഫര്‍ (48) ആണ് പിടിയിലായത്.

വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് അധ്യാപകനെതിരെ ഇത്തരത്തിലൊരു പരാതി ഉയര്‍ന്നത്. സ്‌കൂള്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 


 
Previous Post Next Post