എം.സി റോഡിൽ കോട്ടയത്തിന് സമീപം മറിയപ്പള്ളിയിൽ വെച്ചാണ് നിയന്ത്രണം നഷ്ടമായ 108 ആംബുലൻസ് കാറിൽ ഇടിച്ചത്.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും രോഗിയെയുമായി എത്തിയ ആംബുലൻസാണ് മറിയപ്പള്ളി ജംഗ്ഷനിൽ വച്ച് കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ പത്തനംതിട്ട കടമ്മനിട്ട കയ്യാലയ്ക്കകത്ത് കമലാക്ഷിയമ്മയ്ക്ക് പരിക്കേറ്റു.
ഇവരെ ആഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ എം.സി റോഡിൽ നാട്ടകം മറിയപ്പള്ളി സിമന്റ് കവലയിലായിരുന്നു അപകടം.