കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലും ഷോപ്പിംഗ് മാളുകളിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി: ജാഗ്രതയോടെ പോലീസ്








തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ചു കൊണ്ട് ബോംബ് ഭീഷണി. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളിലും തിരക്കേറിയ ഷോപ്പിംഗ് മാളുകളിലും സ്ഫോടനം നടത്തുമെന്നാണ് ഭീഷണി.9677501046 എന്ന മൊബൈല്‍ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം വന്നത്.

നീലഗിരി ജില്ലാ കളക്ടര്‍ക്കും മൂന്നാര്‍ സബ് ഇന്‍സ്പെക്ടര്‍ക്കുമാണ് ഭീഷണി സന്ദേശം ലഭിച്ചത്.12 മണിക്കൂറിനുള്ളില്‍ സ്ഫോടനം ഉണ്ടാകുമെന്നും ഭീഷണിയില്‍ പറയുന്നു. ആക്രമണ ഭീഷണിയെ തുടര്‍ന്ന് കനത്ത ജാഗ്രത പുലര്‍ത്താന്‍ പോലീസ് അധികൃതര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.


Previous Post Next Post