വൈറലായി പാമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: സിജു കെ ഐസക്കിൻ്റെ പോസ്റ്റ്... എത്തിയത് ആവശ്യത്തിലധികം !



സൗത്ത്പാമ്പാടി :-കഴിഞ്ഞ ദിവസം കാറ്റിൽ മേൽക്കൂര തകർന്ന സൗത്ത് പാമ്പാടി പള്ളിക്കുന്നിൽ യോഹന്നാന്റെയും ആക്കോലിൽ ജോണിയുടെയും വീടുകൾ പുനർനിർമ്മിക്കാൻ 
 ഉപയോഗയോഗ്യമായ ആസ്ബറ്റോസ്  ഷീറ്റുകൾക്കായി സിജു നടത്തിയ അഭ്യർത്ഥന നാട്ടുകാർ ഏറ്റെടുത്തു സിജുവിൻ്റെ fb പോസ്റ്റ്  നിരവധി പേർ പങ്കുവച്ചതിനെ തുടർന്ന് 
വേണ്ടതിൽ അധികം ഷീറ്റുകളുടെ വാഗ്ദാനം ലഭിച്ചു.  
കൂടാതെ നിരവധി ആളുകൾ സിജുവിനെ ഫോണിൽ വിളിച്ച് സാമ്പത്തിക സഹായമു ഉൾപ്പെടെ വാഗ്ദാ നങ്ങളും ചെയ്തു. തുടർന്ന് 
ആവശ്യമായ ഷീറ്റുകൾ  എടുത്ത്  സിജുവിൻ്റെ നേതൃത്വ ത്തിൽ കാറ്റിൽ നാശനഷ്ടം സംഭവിച്ച വീട്ടുകാരുടെ വീട് നന്നാക്കി നൽകി. പാമ്പാടിക്കാരൻ ന്യൂസിൻ്റെ ഫേസ് ബുക്ക് പേജ്  ഉൾപ്പെടെ ഈ അഭ്യർത്ഥന ഷെയർ ചെയ്തിരുന്നു.സമീപ പഞ്ചായത്തുകളിൽ നിന്നു പോലും അന്വേ ഷണങ്ങളും ,സഹായ വാഗ്ദാനങ്ങളും എത്തിയതായി സിജു പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു.
 വീട്ടുടമകളും അയൽവാസികളും കൂടി അണി നിരന്നതോടെ രണ്ട് ദിവസം കൊണ്ട് പണികൾ പൂർത്തിയായി. വിശ്വാസം നഷ്ടപ്പെടുത്താതെ ഉദ്ദേശ ശുദ്ധിയോടെ ഇറങ്ങി തിരിച്ചാൽ സഹായിക്കാൻ, സന്നദ്ധ സേവകരാകാൻ മനസ്സുള്ളവർ ഉണ്ടെന്നും നാട് ഒരുമിക്കുമെന്നും ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ പ്രവർത്തനമെന്ന് സിജു പറഞ്ഞു.


അധികാരം ഏറ്റ ഉടൻ തന്നെ പാമ്പാടി ബസ്സ് സ്റ്റാൻഡിലെ കമ്പി മുറിച്ച് മാറ്റി അപകടാവസ്ഥ ഒഴിവാക്കിയും ,പാമ്പാടി കാളച്ചന്തത്തോട്ടിലേയ്ക്ക് മാലിന്യം ഒഴുക്കിയവർക്ക് എതിരെ ശക്തമായ നടപടി എടുത്തതും,, 
വർഷങ്ങൾ ആലാമ്പള്ളി ശ്രീകൃഷ്ണസ്വാമീ ക്ഷേത്ര ഭരണ സമിതിക്കാർ ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കന്മാരും മുഖേന ശ്രമിച്ചിട്ടും പരിഹാരം കാണാതെ പോയ അലാമ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുൻവശം ദേശീയ പാതയോരത്തു കിടന്നിരുന്ന പാഴ്മരങ്ങൾ നീക്കം ചെയ്തതും
 ശ്രദ്ധേയമായിരുന്നു.
രാഷ്ട്രീയം മാറ്റി വച്ച് ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കുന്ന സിജുവിൻ്റെ ജനകീയ ഇടപെടൽ പലർക്കും ആശ്വാസമാണ് ഇതാവണം ഒരു  പഞ്ചായത്ത് പ്രസിഡൻ്റ് എന്ന ചർച്ചയും ഉയർന്നു വരുന്നുണ്ട്.
Previous Post Next Post