കാസർകോട്: കാഞ്ഞങ്ങാട് പുതിയ കോട്ട പുങ്കാവനം ക്ഷേത്രത്തിനു സമീപത്തെ മരത്തിനു കീഴിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക്ക് ബൈക്ക് കത്തി നശിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും വാഹനം പൂർണമായും കത്തിനശിച്ചു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബെന്നി, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ പിജി. ജീവൻ, എച്ച് ഉമേശൻ, എച്ച് നിഖിൽ, അനന്ദു, അജിത്ത് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹോസ്ദുർഗ് പൊലിസ് സ്റ്റേഷനിലെ ഡ്രൈവർ പ്രദീപിന്റെ വാഹനമാണ് അഗ്നിക്കിരയായ