യുവതിയെ കാറിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിച്ചിരുന്ന യുവതിയാണ് അപകടത്തിൽ പെട്ടത്കാമുകൻ പിടിയിൽ

തൃശൂർ : യുവതിയെ  കാറില്‍ നിന്ന് തള്ളിയിട്ട പ്രതി കുന്നംകുളത്ത് പോലീസ് പിടിയില്‍. കുന്നംകുളം – പട്ടാമ്പി റോഡില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കാറിന്റെ ബോണറ്റില്‍ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണതാണ് നാട്ടുകാര്‍ കണ്ടത്. പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവര്‍ തെറിച്ച് വീണ ശേഷം കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പരിക്കേറ്റ യുവതിയുടെ സുഹൃത്ത് അര്‍ഷാദ് പിടിയിലായി. യുവതിയെ ഇയാള്‍ കാറില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുന്നംകുളം എ സി പി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Previous Post Next Post