തിരുവനനന്തപുരം: തിരുവോണം ബമ്പർ അടിച്ചിരുന്നുവെങ്കിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാമായിരുന്നുവെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അടക്കം വേദിയിലുള്ളപ്പോഴാണ് ഗതാഗത മന്ത്രിയുടെ തമാശ കലർന്ന പരാമർശം. തിരുവോണം ബമ്പർ ഭാഗ്യക്കുറി പുറത്തിറക്കുന്ന ചടങ്ങിൻ്റെ അധ്യക്ഷനായിരുന്നു ആൻ്റണി രാജു. ചടങ്ങിൽ പങ്കെടുത്തവരെ പുസ്തകം നൽകിയാണ് സ്വാഗതം ചെയ്തത്. ഇതിനു പകരം ഒരു ലോട്ടറി ആയിരുന്നെങ്കിലെന്ന് ആശിച്ചിരുന്നുവെന്നു പറഞ്ഞാണ് മന്ത്രി അധ്യക്ഷ പ്രസംഗം തുടങ്ങിയത്. ഇക്കാര്യം ചടങ്ങിൽ പങ്കെടുത്ത ധനമന്ത്രിയോട് പറഞ്ഞപ്പോൾ ലോട്ടറി എങ്ങാനും അടിച്ചിരുന്നുവെങ്കിൽ നിങ്ങളെ കിട്ടില്ലല്ലോ, അതുകൊണ്ടാണ് പുസ്തകം തരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞുവെന്ന് ആൻ്റണി രാജു പറഞ്ഞു. ബമ്പർ അടിച്ചിരുന്നുവെങ്കിൽ അതുകൊണ്ട് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാനെങ്കിലും പറ്റുവെന്നും തമാശയായി പറഞ്ഞു മന്ത്രി നിർത്തുകയായിരുന്നു. ജീവനക്കാർക്ക് ശമ്പളം നൽകാൻ കെഎസ്ആർടിസി പെടാപ്പാട് പെടുമ്പോഴാണ് ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ തമാശ കലർന്ന പരാമർശമെന്നതും ശ്രദ്ധേയമാണ്. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. ശമ്പളം മുടങ്ങാതെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതി നിർദേശിച്ചത്. കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. അതേസമയം ഇക്കുറി 25 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. ആദ്യമായാണ് ഇത്രയും വലിയ തുകയുടെ ലോട്ടറി സർക്കാർ അവതരിപ്പിക്കുന്നത്.