സെക്രട്ടറിയേറ്റിലും, പരിസരങ്ങളിലും സിനിമാ സീരിയൽ ചിത്രീകരണങ്ങൾക്ക് വിലക്കേർപ്പെടുത്തി


തിരുവനന്തപുരം:  സെക്രട്ടറിയേറ്റിലും പരിസരത്തും സിനിമ-സീരിയല്‍ ചിത്രീകരണങ്ങള്‍ നിരോധിച്ചു.

സുരക്ഷ കണക്കില്‍ എടുത്താണ് തിരുമാനമെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണം.

അതീവ സുരക്ഷ മേഖലയായത് കൊണ്ടാണ് തീരുമാനമെന്നും ഔദ്യോഗിക ചിത്രീകരണങ്ങള്‍ മാത്രം പിആര്‍ഡി യുടെ നേത്യത്വത്തില്‍ നടത്തുമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

സിനിമാ -സീരിയല്‍ ചിത്രീകരണ അനുമതി തേടിയുള്ള അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി.


Previous Post Next Post