കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് അസം സ്വദേശി മരിച്ചു. മട്ടന്നൂർ പത്തൊൻപതാം മെെലിലെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്ഫോടനം ഉണ്ടായതെന്നാണ് വിവരം. അസം സ്വദേശി ഫസൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷുഹൈദുൽ എന്നയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രി സാധനങ്ങൾ സൂക്ഷിച്ച മുറിയിൽ സ്‌ഫോടനം ഒരാൾ മരിച്ചു
ജോവാൻ മധുമല
0
Tags
Top Stories