ആറ് മണിക്കൂർ കൊണ്ട് പാമ്പാടിയിൽ പെയ്തത് 117 മില്ലി മീറ്റർ മഴ; ഓറഞ്ച് അലർട്ടിന് സമാനം



ഹരികുമാർ 

പാമ്പാടി : കോട്ടയം ജില്ലയിൽ കഴിഞ്ഞ രാത്രി ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പാമ്പാടിയിൽ. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പിലാണ് ഈ വിവരമുള്ളത്.
ആറ് മണിക്കൂർ കൊണ്ട് പാമ്പാടിയിൽ പെയ്തത് 117 മില്ലി മീറ്റർ മഴ. ഈ മഴ അളവ് പ്രകാരം പാമ്പാടിയിൽ ലഭിച്ചത് ഓറഞ്ച് അലേർട്ടിലുള്ള മഴയാണ്.

രാത്രി ഒരു മണിയോടെ ആരംഭിച്ച മഴയ്ക്ക് അല്പം ശമനം വന്നത് പുലർച്ചെ ആറ് മണിയോടെയാണ്. 
ഇതിനിടെ കൈ തോടുകൾ നിറഞ്ഞ് കവിഞ്ഞ് ഇവയോട് ചേർന്നുള്ള പ്രദേശങ്ങളിലും, താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി. തുടർന്ന് മഴക്ക് അല്പം ശമനമുണ്ടായെങ്കിലും വെള്ളം കാര്യയി ഇറങ്ങിയിട്ടില്ല. ഉച്ചകഴിഞ്ഞ് മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് ആണ് നിലവിലുള്ളത്.
കെ.കെ.റോഡിൽ പല ഭാഗത്തും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.
ചേന്നം പള്ളി, കാളചന്ത ഭാഗങ്ങളിൽ വെള്ളം കയറിയതോടെ ഗതാഗത തടസം നേരിട്ടിരുന്നു.
ഇപ്പോൾ വലിയ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.

പാമ്പാടി കാളച്ചന്ത ഭാഗത്തെ നിരവധി വീടുകളിലും, ഹോട്ടൽ, കടകൾ അടക്കമുള്ള സ്ഥാപനങ്ങളിലും വെള്ളം കയറി. 12 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കെടുതികളും, വെള്ളപ്പൊക്കമാണ് ഉണ്ടായിരിക്കുന്നത്.
സൗത്ത്‌ പാമ്പാടി, വത്തിക്കാൻ, മാന്തുരുത്തി, കൂരോപ്പട ഒറവയ്ക്കൽ റോഡ് എന്നിവിടങ്ങളിലും നിരവധി വീടുകളിൽ വെള്ളം കയറി.
ഗുരുതര സാഹചര്യം കണക്കാക്കി പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ മഴ അളവ്
2022 ഓഗസ്റ്റ് 29, 8.30AM.

പാമ്പാടി - 117.4 മില്ലീ മീറ്റർ
കാഞ്ഞിരപ്പള്ളി - 94
കോഴ - 68.2
കോട്ടയം - 46.6 
ഈരാറ്റുപേട്ട - 44
തീക്കോയി- 43
മുണ്ടക്കയം - 37.4

മൊത്തം - 450.6
ശരാശരി -64.37
Previous Post Next Post