പാമ്പാടി ഗ്രാമപഞ്ചായത്ത്പ്ലാസ്റ്റിക്ക് നിർമ്മാർജന ഹരിത കർമ്മ സേനാ അംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തരം തിരിച്ച്
സംസ്ക്കരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് 14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച M C F-ൻ്റെ ഉദ്ഘാടനം ശ്രീ: കെ.എം രാധാകൃഷ്ണൻ നിർവ്വഹിച്ചു. കെട്ടിട നിർമ്മാണം ഭംഗിയായി പൂർത്തികരിച്ച കോൺട്രാക്ടർ അനു ആശാരിശേരിയെ ശ്രീ ES സാബു അനുമോദിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി അദ്ധ്യക്ഷയായി .ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ C Mമാത്യു, വൈസ് പ്രസിഡൻ്റ് P ഹരികുമാർ ,ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ ശ്രീ ബെവിൻ ജോൺ വർഗീസ് ,ഹരിത കർമ്മ സേനാ കോഡിനേറ്റർ ശ്രീ മനോജ് മാധവൻ, സാബു എം ഏബ്രഹാം, ഷിബു കുര്യൻ, K Kതങ്കപ്പൻ തുടങ്ങിയവർ സംസാരിച്ചു. ശശികല Pട സ്വാഗതവും സെക്രട്ടറി സുജാ മാത്യു നന്ദിയും പറഞ്ഞു.