കാറില്‍ ഓട്ടോറിക്ഷ ഉരസി; നാട്ടുകാര്‍ നോക്കിനില്‍ക്കെ ഡ്രൈവറെ 17തവണ മുഖത്തടിച്ച യുവതി അറസ്റ്റിൽ


 വീഡിയോ ദൃശ്യം
 

ലഖ്‌നൗ: കാറില്‍ ഓട്ടോറിക്ഷ ഉരസിയതിന് ഓട്ടോ പൊതുനിരത്തിലിട്ട് 17 തവണ തല്ലിയ 35 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.

വെള്ളിയാഴ്ച വൈകീട്ടാണ് യുവതിയുടെ കാറില്‍ ഓട്ടോറിക്ഷ ചെറുതായി തട്ടിയത്. പ്രകോപിതയായ യുവതി കാറില്‍ നിന്ന് ഇറങ്ങി ഓട്ടോറിക്ഷ ഡ്രൈവറുടെ മുഖത്ത് തുടര്‍ച്ചയായി അടിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി.


Previous Post Next Post