ഓണകിറ്റിനെ അധിക്ഷേപിച്ചു ! ട്വന്റി 20 ക്കെതിരെ പി.വി.ശ്രീനിജൻ എംഎൽഎ



എറണാകുളം : സർക്കാർ നൽകുന്ന ഓണകിറ്റിനെ പരിഹസിച്ച് ട്വന്റി 20 . ‘മഹത്തായ ഈ വചനം സത്യമല്ലേ? പാപ്പരായ സായിപ്പ് പട്ടിക്ക് അതിന്റെ വാലുമുറിച്ച് തിന്നാൻ കൊടുക്കും എന്ന് കേട്ടിട്ടുണ്ട്. പട്ടിക്ക് അറിയില്ല അത് സ്വന്തം വാലാണെന്ന്’ എന്നായിരുന്നു ട്വന്റി 20 പാർട്ടി ഓണകിറ്റിനെ പരിഹസിച്ചത്. ഇതിനെതിരെ അഡ്വ . പി.വി ശ്രീനിജൻ എംഎൽഎ രംഗത്ത് വന്നിരിക്കുകയാണ്. തന്റെ ഫേസ്ബുക്കിലൂടെയാണ് പി.വി.ശ്രീനിജൻ എംഎൽഎ പരിഹാസ പോസ്റ്റിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്.


പോസ്റ്റ് ഇങ്ങനെ 👇 '

നമ്മുടെ സംസ്ഥാനത്തെ സാധാരണക്കാരായ ഒരാൾ പോലും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് (പ്രത്യേകിച്ച് ഓണക്കാലത്ത് ) എന്നുകരുതി ഒരു കരുതലായ് നമ്മുടെ സർക്കാർ നൽകുന്ന ഓണകിറ്റിനെ വിമർശിച്ച് പ്രാദ്ദേശിക പഞ്ചായത്തുപാർട്ടി അവരുടെ ഒഫീഷ്യൽ പേജിൽ ഇട്ടിരിക്കുന്ന പോസ്റ്റ്‌ വെട്ടലോടുകൂടി ഇവിടെ കൊടുക്കുന്നു.
മുതലാളി പാർട്ടിയുടെ
ജനാധിപത്യബോധം.

വിമർശിക്കാം പക്ഷെ ഇത്രയും തരം താഴരുത്🙏
Previous Post Next Post