ദേശീയപാത 183 പാമ്പാടി കാളച്ചന്തക്ക് സമീപം പൂർണമായും വെള്ളത്തിലായി. മണിക്കൂറുകളായി ഗതാഗതസ്തംഭനം തുടരുകയാണ്.
ഇപ്പോൾ വലിയ വാഹനങ്ങൾ മാത്രമാണ് കടന്നു പോകുന്നത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ജാഗ്രതയോടെ ഇവിടെയുണ്ട്.
ഇന്നലെ രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയ്ക്കൊപ്പം മേഘവിസ്‌ഫോടനവും സംഭവിച്ചോ എന്ന സംശയങ്ങൾ ഉയരുന്നുണ്ട്.
കുറ്റിക്കൽ ചെറുവള്ളിക്കാവ് , ചേന്നംപള്ളി , മാന്തുരുത്തി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തോടുകൾ കര കവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. പാമ്പാടിയുടെ ഉൾപ്രദേശങ്ങളിലെ ചെറുറോഡുകൾ മിക്കവയും തകർന്നു.
2018ൽ കേരളം പ്രളയത്തിൻ്റെ പിടിയിൽ അമർന്നപ്പോഴും പാമ്പാടിയിൽ ഇത്തരമൊരു സ്ഥിതിവിശേഷം ഉണ്ടായിട്ടില്ല. അപ്രതീക്ഷിതമായി വെള്ളം ഒഴുകിയെത്തി വീടുകളിലും മറ്റും എത്തിയതോടെ ജനങ്ങൾ ആശങ്കയിലാണ്.