ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവ് ചാടി രക്ഷപ്പെട്ടു

വടകര: തിരുവള്ളൂർ പഞ്ചായത്തിലെ കന്നിനട പാലത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് തീപിടിച്ചു. ഉച്ച കഴിഞ്ഞ് മൂന്നര മണിയോടെയാണ് സംഭവം.ബൈക്ക് യാത്രികനായ യുവാവ് രക്ഷപ്പെട്ടു.
കന്നിനട കളരിപ്പറമ്പത്ത് അറഫാത്താണ് രക്ഷപ്പെട്ടത്. സംഭവത്തിൽ ബൈക്ക് പൂർണമായും കത്തി നശിച്ചു. ബൈക്കിന് പിന്നാലെ വന്ന കാറിലുള്ളവരാണ് തീപിടിച്ച വിവരം അറിയിക്കുന്നത്. ഉടൻ ചാടിയതിനാൽ യുവാവ് രക്ഷപ്പെടുകയായിരുന്നു. പെട്രോൾ ചോർന്ന് തീ പടർന്നതാണെന്ന് കരുതുന്നു.
Previous Post Next Post