രാജ്യത്ത് ഏറ്റവുമധികം മരുന്നു കഴിക്കുന്നത് കേരളീയരാണെന്ന് റിപ്പോർട്ട്

ദില്ലി : മരുന്നിൻ്റെ  കാര്യത്തിലായാലും തങ്ങളെ തോൽപ്പിക്കാനാവില്ല എന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികൾ.ഒരു മലയാളി ശരാശരി കഴിക്കുന്നത് പ്രതിവർഷം 2567 രൂപയുടെ മരുന്നാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലോക്സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മരുന്നിനായി ഏറ്റവും കുറച്ച് പണം ചെലവഴിക്കുന്ന സംസ്ഥാനം ബീഹാറാണ്.പശ്ചിമ ബംഗാൾ, പഞ്ചാബ്, ഹിമാചൽ പ്രദേശ് യുപി എന്നീ സംസ്ഥാനങ്ങളും മരുന്ന് ഉപയോഗിക്കുന്നതിൽ മുൻപന്തിയിലാണ്.

മലയാളി വാങ്ങുന്ന മരുന്നുകളിൽ 88.43 ശതമാനം ഡോക്ടർമാർ കുറിച്ചു നൽകുന്നതാണ്. എന്നാൽ, ബാക്കി സ്വയം ചികിത്സയുടെ ഭാഗമായി കുറിപ്പടിയില്ലാതെ വാങ്ങുന്നതാണെന്നും പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
أحدث أقدم