മഴയും, സിഗ്നൽ തകരാറും മൂലം എറണാകുളം ടൗൺ, ജംഗ്ഷൻ സ്റ്റേഷനുകളിൽ മാത്രം തീവണ്ടി ഗതാഗതത്തിൽ മാറ്റം.


ശബരി എക്സ്പ്രസ് ആലപ്പുഴ വഴി തിരിച്ച് വിടുന്നു.
എറണാകുളത്ത് ഉണ്ടായ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് മൂലം  
*എറണാകുളം ടൗൺ, എറണാകുളം ജംഗ്ഷൻ സ്റ്റേഷനുകളിൽ സിഗ്നലുകളുടെ പ്രവർത്തനത്തെ താത്കാലികമായി ബാധിച്ചു.*.

ഇതേ തുടർന്ന് തീവണ്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ട്രെയിൻ 16650 നാഗർകോവിൽ - മംഗളുരു പരശുറാം എക്സ്പ്രസ്സ് തൃപ്പുണിത്തുറ - എറണാകുളം ജംഗ്ഷൻ - എറണാകുളം ടൗൺ റൂട്ടിൽ വഴി തിരിച്ച് വിടും.

12081 കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി, 17230 സെക്കന്തരാബാദ് - തിരുവനന്തപുരം ശബരി ആലപ്പുഴ വഴി സർവീസ് നടത്തും.

ട്രെയിൻ 12618 നിസാമുദ്ദിൻ - എറണാകുളം മംഗള എക്സ്പ്രസ്സ് ഇന്ന് എറണാകുളം ജംഗ്ഷൻ സ്റ്റേറ്റഷന് പകരം എറണാകുളം ടൗൺ സ്റ്റേഷനിൽ സർവീസ് അവസാനിപ്പിച്ചു.

കോട്ടയം വഴിയുളള ട്രെയിൻ 06768 കൊല്ലം - എറണാകുളം മെമു എക്സ്പ്രസ്സ് തൃപ്പുണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
Previous Post Next Post