മണർകാട്: പുതുപ്പള്ളി – മണർകാട് റൂട്ടിൽ റോഡിൽ നിയന്ത്രണം വിട്ട സ്‌കൂട്ടർ കാറിന്റെ സെഡ് മിററിൽ ഇടിച്ചു മറിഞ്ഞു വിദ്യാർത്ഥികൾക്കു പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ച അതേ കാറിൽ തന്നെ ആശുപത്രിയിലേയ്ക്കു പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് പുതുപ്പള്ളി റോഡിൽ പുതുപ്പളളിക്കു സമീപമാരുന്നു അപകടം.
മറ്റക്കര പോളി ടെക്‌നിക് കോളേജിലെ രണ്ടു വിദ്യാർത്ഥികൾ സഞ്ചരിച്ച സ്്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ തലപ്പാടി ഭാഗത്തു വന്ന് കാറിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്നു. അമിത വേഗത്തിൽ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടർ കാറിന്റെ സൈഡ് മിററിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്്കൂട്ടർ റോഡിൽ മറിഞ്ഞു വീണു. സ്‌കൂട്ടർ ഓടിച്ചിരുന്ന വിദ്യാർത്ഥിയുടെ കാലിലേയ്ക്കാണ് സ്‌കൂട്ടർ മറിഞ്ഞു വീണത്.കാർ തലപ്പാടി റോഡിലേയ്ക്കു തിരിയുന്നതിനായി ഇൻഡിക്കേട്ടർ ഇട്ടിരുന്നു. ഇത് കണക്കാക്കാതെയാണ് സ്‌കൂട്ടർ എത്തിയത്. ഇതേ തുടർന്നാണ് അപകടം ഉണ്ടായത്. പരിക്കേറ്റ യുവാക്കളെ ഇടിച്ച കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
