നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി, മിന്നല്‍ പ്രളയത്തില്‍പ്പെട്ടെന്ന് സംശയം






ഭോപ്പാൽ
:മധ്യപ്രദേശില്‍ കാണാതായ മലയാളി കരസേനാ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി.കൊച്ചി മാമംഗലം സ്വദേശിയായ നിര്‍മലിനെ മൂന്ന് ദിവസം മുന്‍പാണ് കാണാതായത്.

ഓ​ഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് ജോലി സ്ഥലത്തേക്ക് കാറില്‍ പോകുമ്പോഴാണ്കാണാതായത്. നിര്‍മല്‍ കാറില്‍ സഞ്ചരിക്കുമ്പോൾ മിന്നല്‍ പ്രളയത്തില്‍പ്പെട്ടതായാണ് സംശയം.

ഇദ്ദേഹം സഞ്ചരിച്ച കാര്‍ തകര്‍ന്ന നിലയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ പച്മഡിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വെള്ളത്തില്‍ ഒഴുകിപ്പോയ വാഹനം തകര്‍ന്ന നിലയിലായിരുന്നു. ഈ കാര്‍ കണ്ടെത്തിയതിന്റെ തൊട്ടടുത്ത് നിന്നുതന്നെയാണ് മൃത​ദേഹം ലഭിച്ചത്.


أحدث أقدم