വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തി; മൂന്നു പേർക്കെതിരെ കേസ്

 


ലഖ്നൗ: വീടിന് മുകളിൽ പാകിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഖുശനഗറിലാണ് സംഭവം.കേസില്‍ സല്‍മാന്‍ (21) എന്ന യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. പതാക നിര്‍മ്മിച്ച് നല്‍കിയ സല്‍മാന്‍റെ ബന്ധു ഷഹനാസിനെതിയും (22) കേസെടുത്തിട്ടുണ്ട്. പതാക ഉയര്‍ത്താന്‍ സഹായിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിവരം ലഭിച്ചയുടന്‍ പാക് പതാക നീക്കം ചെയ്തുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് റിതേഷ് കുമാര്‍ സിംഗ് പറഞ്ഞു. തരിയസുജന്‍ പൊലീസ് സ്റ്റേഷന് കീഴിലുള്ള വേദുപര്‍ വില്ലേജില്‍ വെള്ളിയാഴ്ച രാവിലെ ഏകദേശം 11 മണിയോടെയാണ് ഒരു വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്.

Previous Post Next Post