തല്ല് കിട്ടിയതിന് പുറമേ ഓഡിറ്റോറിയത്തിലെ കസേരയും മേശയും മറ്റ് സാധന സാമഗ്രികളും നശിപ്പിച്ച വകയിലാണ് ഒന്നര ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നത്. ഇരുസംഘവും കസേരയുള്‍പ്പെടെ ഓഡിറ്റോറിയത്തിലെ സാധനങ്ങള്‍ ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.
‘പപ്പട’ തല്ലില്‍ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ മുരളീധരന്‍ കരീലക്കുളങ്ങര പോലീസില്‍ മൊഴി നല്‍കി. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.മുട്ടത്തെ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച്ചയാണ് പപ്പട തല്ലുണ്ടായത്. വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ആവശ്യപ്പെട്ടതാണ് കൂട്ടത്തല്ലിന് ഇടയാക്കിയത്. സംഭവത്തില്‍ ഓഡിറ്റോറിയം ഉടമ മുരളീധരന്‍, ജോഹന്‍, ഹരി എന്നിവര്‍ക്ക് പരുക്കേറ്റു.
അതേസമയം, വരന്റെ വീട്ടുകാര്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാടിലാണ്. ഇതോടെ വധുവിന്റെ അച്ഛന്‍ പരാതി നല്‍കി. തുടര്‍ന്നാണ് കരിയിലകുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.