ജെഇഇ മെയിൻ പരീക്ഷ: നൂറിൽ നൂറും വാങ്ങി തോമസ് ബിജു





തോമസ് ബിജു ചീരംവേലിൽ
 

തിരുവനന്തപുരം: ദേശീയ എൻജിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിനിൽ തിരുവനന്തപുരം സ്വദേശി തോമസ് ബിജുവിന് 100 പെർസന്റൈൽ സ്കോർ. തിരുവനന്തപുരം കേശവദാസപുരം സ്വദേശി തോമസ് ബിജു ചീരംവേലിൽ ഉൾപ്പെടെ രാജ്യത്താകെ 24 പേരാണ് സ്കോർ 100 നേടിയത്. 

ആന്ധ്രയിൽനിന്നും തെലങ്കാനയിൽനിന്നും അഞ്ചു പേർ വീതം പെർഫ്ക്ട് സ്‌കോർ നേടി. രാജസ്ഥാനിൽനിന്നു നാലു പേർ മുഴുവൻ മാർക്കും നേടിയതായി എൻടിഎ അറിയിച്ചു. കേരളം, ഹരിയാന, മഹാരാഷ്ട്ര, അസം, ബിഹാർ, കര്ണാടക, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്ന ഓരോരുത്തർക്കാണ് പെർഫക്റ്റ് 100 ലഭിച്ചത്. കേരളത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തോമസ് ബിജുവും പെൺകുട്ടികളിൽ 99.98 പെർസന്റൈൽ സ്കോറുമായി ആൻമേരിയും ഒന്നാമതെത്തി.

ജെഇഇ മെയിൻ രണ്ടാം സെഷന്റെ സ്കോറും ചേർത്തുള്ള അന്തിമ പട്ടികയാണ് നാഷനൽ ടെസ്റ്റിങ് ഏജൻസി ഇന്നലെ പ്രസിദ്ധീകരിച്ചത്. ആദ്യ സെഷനിൽ 99.993 സ്കോർ നേടിയ തോമസ് ബിജു രണ്ടാം സെഷനിൽ മുഴുവൻ സ്കോർ നേടുകയായിരുന്നു. ദേശീയ തലത്തിൽ 17–ാം റാങ്ക് ആണ്. 
Previous Post Next Post