പമ്പില്‍ പെട്രോളില്ല, ബൈക്ക് ഓടിക്കുന്നതിനിടയിൽ യുവാവിന്റെ ഫേസ്ബുക്ക് ലൈവ്; ലൈവ് കണ്ട മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

ഇടുക്കി : പമ്പില്‍ പെട്രോളില്ല, ബൈക്ക് ഓടിക്കുന്നതിനിടയിൽ  യുവാവിന്റെ ഫേസ്ബുക്ക്  ലൈവ്; ലൈവ് കണ്ട 
ഇടുക്കി: ഇടുക്കിയില്‍ മൊബൈല്‍ ഫോണില്‍ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ചയാളെ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ഇയാളുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. 

ഇടുക്കി നായരുപാറ സ്വദേശി പുത്തന്‍പുരയില്‍ പി ആര്‍ വിഷ്ണുവാണ് തന്റെ മോട്ടോര്‍ ബൈക്കില്‍ സഞ്ചരിച്ച് കൊണ്ട് ഫേസ്ബുക്ക് ലൈവ് ചെയ്തത്. ഡിടിപിസിയുടെ പൈനാവ് ഹില്‍വ്യൂ പാര്‍ക്കിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു.

ചെറുതോണി പമ്പിലെത്തിയപ്പോള്‍ പെട്രോള്‍ ഇല്ലാതിരുന്നതിനെ സംബന്ധിച്ചായിരുന്നു ലൈവ്. ചെറുതോണിയില്‍ നിന്ന് പൈനാവിനുള്ള വഴിയിലൂടെയാണ് വാഹനം ഓടിച്ചത്. ഷാജി പാപ്പന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ലൈവ് ചെയ്തത്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ വിഷ്ണുവിനെ വിളിച്ചു വരുത്തി വിശീദികരണം തേടിയ ശേഷമാണ് നടപടി എടുത്തത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് മൂന്നു മാസത്തേക്ക് െ്രെഡവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

22 മുതല്‍ മൂന്ന് ദിവസം ഇടുക്കി മെഡിക്കല്‍ കോളജില്‍ സാമൂഹ്യസേവനം നടത്താനും നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം വര്‍മാരെ നേര്‍പാതയിലാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഇടപ്പാളിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് െ്രെഡവ!ര്‍ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്ററില്‍ പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.
أحدث أقدم