മദ്യലഹരിയിൽ ഗതാഗതം തടസ്സപ്പെടുത്തി: പ്രവാസി യുവാവിന് ജയിൽ ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി.


മനാമ: മദ്യലഹരിയിൽ ഗതാഗതം തടസ്സപ്പെടുത്തിയ പ്രവാസി യുവാവിന് ഒരു മാസം ജയിൽ ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി. കൂടാതെ സ്വന്തം ജീവൻ അപകടത്തിലാക്കിയതിനും ഇയാൾക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്. ബഹ്റൈനിലെ ഗുദൈബിയയിലായിരുന്നു സംഭവം. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും. 30 വയസുകാരനായ പ്രവാസി യുവാവ് റോഡില്‍ കിടന്ന് ഗതാഗതം തടപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഹൂറ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

أحدث أقدم