തലയോലപ്പറമ്പിൽ കെട്ടിടം പണിയ്ക്കിടെ രണ്ടാം നിലയിൽ നിന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു









തലയോലപറമ്പ്: വടകരയിൽ കെട്ടിടം പണിക്കിടെ രണ്ടാം നിലയിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ഒഡീഷാ സ്വദേശി ദുഖ് നായിക്കാ (21)ണ് മരിച്ചത്.ഇന്നലെ രാവിലെ 11.30 ഓടെ വടകര ജംഗ്ഷന് സമീപമായിരുന്നു അപകടം. പുളിയാരത്ത് അഷറഫിന്റെ വീട് നിർമ്മാണത്തിനായുള്ള ഇഷ്ടിക കപ്പിയും കയറും ഉപയോഗിച്ച് മുകളിൽ എത്തിച്ച ശേഷം തിരിയുന്നതിനിടെ കാൽവഴുതി ദു:ഖ് നായിക്ക് താഴെ വീഴുകയായിരുന്നു.


കൂടെ പണിയുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മാർഗമധ്യേ മരിച്ചു. തലയോലപ്പറമ്പ് എസ് ഐ ടി.ആർ. ദീപുവിന്റെ നേതൃത്വ ത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

أحدث أقدم