തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര വളപ്പിൽ നിന്നിരുന്ന കൂറ്റൻ ആൽമരം പ്രദക്ഷിണ വഴിയിലേക്ക് കടപുഴകി വീണു.



മരം മറിഞ്ഞു വീഴുന്നത് കണ്ട് ഓടി മാറും വഴി മറിഞ്ഞു വീണ് ക്ഷേത്ര ദർശനത്തിനെത്തിയ 65 കാരിക്ക് നിസാര പരിക്കേറ്റു. 
മരം വീണ് ക്ഷേത്ര ആനക്കൊട്ടിലിനും കേടുപാട് സംഭവിച്ചു. 
മതിൽഭാഗം പുത്തില്ലത്ത് വിജയകുമാരിയ്ക്കാണ് പരിക്കേറ്റത്. 
ഇന്ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. 
ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ആൽത്തറയിൽ നിന്നിരുന്ന ആൽമരമാണ് കടപുഴകിയത്. 
സമീപത്ത് നിന്നിരുന്ന തെങ്ങും നിലം പതിച്ചു. മരം വെട്ടി നീക്കുന്ന നടപടകൾ ദേവസ്വം ബോർഡ്‌ ആരംഭിച്ചിട്ടുണ്ട്
Previous Post Next Post