കേരളത്തിൽ പോലീസിനും രക്ഷയില്ല !! പോലീസിന് നേരെ ഗുണ്ടാ ആക്രമണം യൂണിഫോം വലിച്ച് കീറി , ലാത്തി നശിപ്പിച്ചു 11 പേർക്ക് എതിരെ കേസ്


തിരുവനന്തപുരം : കാരക്കോണത്ത് പൊലീസുകാര്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. വെള്ളറട പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ സുരേഷ് കുമാർ, ഡ്രൈവർ അരുൺ എന്നിവർക്ക് ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റു. കഴിഞ്ഞ ഞായറാഴ്‌ച രാത്രിയുണ്ടായ സംഭവത്തില്‍ കണ്ടാലറിയുന്ന 11 പേര്‍ക്കെതിരെ കേസ് എടുത്തു. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.

ധനുവച്ചപുരം കാരക്കോണം ഭാഗത്തെ രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ കസ്‌റ്റഡിയിലെടുക്കാനെത്തിയ വെള്ളറട പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് നേരെയാണ് ഗുണ്ടകൾ ആക്രമണമിച്ചത്. ഗുണ്ടാസംഘം പൊലീസുകാരുടെ യൂണിഫോം വലിച്ചുകീറുകയും ലാത്തി നശിപ്പിക്കുകയും ചെയ്‌തു.
Previous Post Next Post