തിരുവനന്തപുരം: സി.ഐ.ടി.യു. ചുമട്ടുതൊഴിലാളിയെ സ്ത്രീപീഡനക്കേസിൽ അറസ്റ്റു ചെയ്തു. വഞ്ചിയൂർ ആലുംമൂട് ജഷ്നിലെ കയറ്റിറക്ക് തൊഴിലാളിയും വട്ടപ്പാറ സ്വദേശിയുമായ വഞ്ചിയൂരിൽ വാടകയ്ക്ക് താമസിക്കുന്നതുമായ ആശോകനെ(52)യാണ് തിരുവോണദിവസം വഞ്ചിയൂർ പോലീസ് അറസ്റ്റു ചെയ്തത്.
വീട് മാറുന്നതിനു സാധനം മാറ്റുന്നതിനായി എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയത്. സാധനം മാറ്റുന്നതിനിടിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിനിരായാകേണ്ടി വന്ന പെൺകുട്ടി മാനസിക പ്രശ്നങ്ങളെത്തുടർന്ന് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ പ്രതിയെ രക്ഷിക്കാൻ ചില നേതാക്കൾ രംഗത്തെത്തിയതായും ആരോപണമുണ്ട്. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി ഓഫീസ് വരുന്ന മേഖലയിലെ തൊഴിലാളിയാണ് അശോകൻ . സാധാരണ അറസ്റ്റ് വിവരങ്ങൾ ചിത്രം സഹിതം കമ്മിഷണർ ഓഫീസിൽനിന്ന് പത്രങ്ങൾക്ക് നൽകാറുണ്ടെങ്കിലും ഈ അറസ്റ്റ് വിവരം രഹസ്യമാക്കി വയ്ക്കാനാണ് വഞ്ചിയൂർ പോലീസും സിറ്റി പോലീസ് കമ്മിഷണർ ഓഫീസും ശ്രമിച്ചത്.