മൊബൈല്‍ ഗെയിം ആപ്പ് തട്ടിപ്പ് കേസ്: പരിശോധയില്‍ 17 കോടി പിടിച്ചെടുത്ത് ഇഡി


 കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ മൊബൈല്‍ ഗെയിം ആപ്പ് തട്ടിപ്പ് കേസില്‍ ഇഡി നടത്തിയ പരിശോധനയില്‍ 17 കോടി രൂപ പിടികൂടി. ഇ നഗ്ഗറ്റ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു കൊല്‍ക്കത്തയില്‍ അടക്കം 6 ഇടങ്ങളില്‍ ആണ് പരിശോധന നടത്തിയത്. അമീര്‍ ഖാന്‍ എന്നയാളുടെ സ്ഥാപനം ആണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
ഒളിപ്പിച്ചു വച്ചിരുന്ന നോട്ടുകെട്ടുകള്‍ എണ്ണി തിട്ടപ്പെടുത്താന്‍ യന്ത്രങ്ങള്‍ എത്തിച്ചാണ് പരിശോധന തുടരുന്നത്. പിടിച്ചെടുത്ത പണത്തിന്റെ ചിത്രങ്ങളും ഇഡി പുറത്തുവിട്ടു. പണം നല്‍കി ഉപയോഗിക്കുന്ന ആപ്പിലൂടെ കോടികള്‍ തട്ടിയെടുത്തിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന.


Previous Post Next Post