കോട്ടയം നഗരമധ്യത്തിലെ വാടക കെട്ടിടത്തിനുള്ളിൽ 48 കാരനെ മരിച്ച നിലയിൽ കണ്ടെത്തി.



കോട്ടയം കടുത്തുരുത്തി കടപ്പൂർ കുടലൂർ  കൊക്കാപ്പള്ളിയിൽ ഷൈജു കെ.ജോസി(48)നെയാണ് ചന്തക്കടവിൽ ബിവറേജസ് കോർപ്പറേഷനു സമീപത്തെ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇവിടെ പേപ്പർ കാരിബാഗ് നിർമ്മിക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു ഷൈജു. ഇദ്ദേഹത്തിന്റെ ജോലിക്കാരൻ ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ ഇവിടെ എത്തിയപ്പോഴാണ് അവശനിലയിൽ  ഇദ്ദേഹത്തെ കണ്ടത്. തുടർന്ന് വെസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു.  മൃതദേഹം മോർച്ചറിയിലേയ്ക്കു മാറ്റി.





Previous Post Next Post