ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കു നായയുടെ കടിയേറ്റു

ആലുവ :ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐക്കു നായയുടെ കടിയേറ്റു. ആലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രതീഷ് ബാബുവിനെയാണ് കഴിഞ്ഞദിവസം വൈകിട്ടു നായ‌ ആക്രമിച്ചത്. വെളിയത്തുനാട് വയലോടം ഭാഗത്തെ ഒരു വീട്ടില്‍ പ്രശ്നം നടക്കുന്നതായി അറിഞ്ഞു ചെന്നപ്പോഴാണ് വളര്‍ത്തുനായയുടെ ആക്രമണം ഉണ്ടായത്.
വീടിന്റെ പരിസരത്തു കൂടി നടക്കുന്നതിനിടെ കെട്ടിയിട്ടിരിക്കുകയായിരുന്ന വളര്‍ത്തുനാ‌യ് പെട്ടെന്നു ദേഹത്തേക്കു ചാടിവീഴുകയായിരുന്നു. തട്ടിമാറ്റാന്‍ ശ്രമിച്ചെങ്കിലും ഇടതു കാലിന്റെ മുട്ടിനു താഴെയായി കടിച്ചു പരുക്കേല്‍പിച്ചു. ആഴത്തിലുള്ള മുറിവു പറ്റിയിട്ടുണ്ട്.ഉടന്‍ ആലുവ ജനറല്‍ ആശുപത്രിയിലെത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Previous Post Next Post