വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ടി വി ശങ്കരനാരായണന്‍ അന്തരിച്ചു




 
തിരുവനന്തപുരം: പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ടി വി ശങ്കരനാരായണന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണന്‍ സംഗീതം അഭ്യസിച്ചത്.  

1968 ലാണ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. 16-മത്തെ വയസ്സുമുതല്‍ അമ്മാവന്‍ മണി അയ്യര്‍ക്കൊപ്പം പാടിത്തുടങ്ങി. നിരവധി വേദികളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

പത്മഭൂഷണ്‍, കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംഗീതജ്ഞരായ തിരുവാലങ്ങല്‍ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. 
 
أحدث أقدم