വാഹനാപകടം: കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥിനി മംഗളൂരുവിൽ‌ മരിച്ചു

 




 മംഗളൂരു : വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു. 

കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ്, ബിനു ദമ്പതികളുടെ മകൾ റിയ ആന്റണിയാണ് (19) മരിച്ചത്. മംഗളൂരു നേതാജി കോളജിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്. 
       
ഈ മാസം 3നു മന്നുഗുഡെ ബർക്കെ പൊലീസ് സ്റ്റേഷനു സമീപമുള്ള റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ചിലർ ബൈക്ക് റേസ് നടത്തുകയും അതു കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരിക്കേൽക്കുകയുമായിരുന്നു എന്നാണു വിവരം. 

തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണു മരിച്ചത്.


Previous Post Next Post