പാലായിൽ ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം






പാലാ: 
ചെത്തിമറ്റത്തിനു സമീപം അപകടം; ബസ്സിനടിയിൽപ്പെട്ട യുവാവിന് ദാരണാന്ത്യം ഇന്ന് രാവിലെ 10:20 നാണ് സംഭവം.

സുഹൃത്തിനൊപ്പം ബൈക്കിൽ വന്ന കണ്ണൂർ സ്വദേശി ജോയൽ ജോബി (21) എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്.

 മറ്റൊരു ബസിനെ മറികടന്നു വന്ന ബൈക്ക് ബസിലിടിച്ചാണ് അപകടമുണ്ടായത് 
 ബസിനടയിൽപ്പെട്ട യുവാവിൻ്റെ തല തകർന്ന നിലയിലായിരുന്നു.

 ജർമ്മൻ ഭാഷ പഠിക്കാൻ കണ്ണൂരിൽ നിന്നും എത്തിയതാണ് അപകടത്തിൽ മരിച്ച ജോയൽ. ബൈക്ക് ഓടിച്ചിരുന്നയാൾ നിസാര പരുക്കുകളോടെ രക്ഷപെട്ടു.
Previous Post Next Post